രോഗബാധ ഉണ്ടായാൽ ലക്ഷണങ്ങൾ കാണിക്കുംവരെയുള്ള സമയമാണ് ഇൻക്യുബേഷൻ പിരീഡ്. ഇന്‍ക്യുബേഷന്‍ പിരീഡില്‍ ശരീരത്തില്‍ പ്രവേശിച്ച രോഗാണു പലമടങ്ങായി വര്‍ദ്ധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.ഇന്‍ക്യുബേഷന്‍ പിരീഡില്‍ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസോലേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഇന്‍ക്യുബേഷന്‍ പിരീഡില്‍ എപ്പോള്‍ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.
കോവിഡിന് രണ്ടുമുതൽ 12 വരെയാണ് ഇൻക്യുബേഷൻ പിരീഡ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റൈൻ സമയം 14 ദിവസത്തിലേക്ക് നിജപ്പെടുത്തിയത്. ഈ ദിവസത്തിനുള്ളിൽ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം സാധാരണജീവിതം നയിക്കാം. അവർക്ക് മറ്റ് ടെസ്‌റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കേണ്ടതുമില്ല. മറിച്ച് ഇക്കാലയളവിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ തേടണം. ഒരു കാരണവശാലും മുൻകൂട്ടി അറിയിക്കാതെ ഏതെങ്കിലും ആശുപത്രി ഒപിയിലോ എമർജൻസി വിഭാഗത്തിലോ ചികിത്സ തേടരുത്. അങ്ങനെ ഉണ്ടായാൽ പലരുമായി സമ്പർക്കമുണ്ടായി രോഗവ്യാപനമുണ്ടാകും.
0 Comments:
Post a Comment